തൊഴിൽ വിപണിയിലെ പുത്തൻ ചുവരെഴുത്തുകൾ!
ആധുനിക ലോകം അതിവേഗം മാറിമറിയുമ്പോൾ അതിനൊപ്പം തൊഴിൽ വിപണിയും മാറുന്നത് സ്വാഭാവികം മാതം. എന്നാൽ ഈ മാറ്റങ്ങൾ കാരണം പ്രതിദിനം സങ്കീർണ്ണമായികൊണ്ടിരിക്കുന്ന വിപണിയിൽ പിടിച്ച് നിൽക്കാൻ വിദ്യാഭ്യാസ യോഗ്യതകൾ മാതം മതിയാകാതെ വന്നിരിക്കുന്നു എന്ന യാഥാർത്ഥ്യം കാണാതെ പോകരുത്. ഇന്ന് കലാലയങ്ങളിൽ നിന്നും പുറത്ത്വരുന്നവരെ, തൊഴിലുടമകൾ കാണുന്നത് വെറും അസംസ്കൃതവിഭവങ്ങളായിട്ടാണ്. ഇവരെ പ്രവർത്തനസജ്ജരാക്കാൻ വളരെയേറെ സമയവും ഊർജ്ജവും അവർക്ക് ചെലവഴിക്കേണ്ടിവരുന്നു.
ഏറ്റവും ചുരുങ്ങിയ ചെലവിലും, കാലയളവിലും പ്രവർത്തനസജ്ജരാക്കുവാൻ കഴിയുന്ന ഉദ്യോഗാർത്ഥികളെയാണ് തൊഴിലുടമകൾക്കാവശ്യം. ഇന്നത്തെ തൊഴിൽ വിപണിയിൽ, ഉദ്യോഗാർത്ഥികളുടെ പ്രസക്തി നിർണ്ണയിക്കുന്നത് വിദ്യാഭ്യാസയോഗ്യതകൾ മാതമല്ല, അവരുടെ കാലികമായ കഴിവുകൾ കൂടിയാണ്. കാലഹരണപ്പെട്ട്കഴിഞ്ഞ കഴിവുകൾക്ക് വർത്തമാനകാലത്ത് ഒന്നും ചെയ്യാനാവില്ല എന്ന തിരിച്ചറിവാണ് തൊഴിലുടമകളെ ഇതിന്ന് പ്രേരിപ്പിക്കുന്നത്.
അറിവിൻ്റെ ആയുസ്സ് കുറയുമ്പോൾ
മുമ്പൊരിക്കലുമുണ്ടായിട്ടില്ലാത്തത വേഗതയിലാണ് ഇന്ന് വിജ്ഞാനത്തിൻ്റെ വളർച്ച. 19-ാം നൂറ്റാണ്ട് വരെ മനുഷ്യസമൂഹം ഒട്ടാകെ നേടിയ വിജ്ഞാനം ഇരട്ടിയാകാൻ ഏതാണ്ട് 100 വർഷം എടുത്തിരുന്നു. എന്നാൽ 19-ാം നൂറ്റാണ്ടിൻ്റെ പകുതിയായപ്പോഴേക്കും തന്നെ ഈ കാലയളവ് 25 വർഷമായി കുറഞ്ഞു. 2000ൽ വിജ്ഞാനം ഇരട്ടിയാക്കാൻ വേണ്ട സമയം ഒരു വർഷം മാതമായിച്ചുരുങ്ങി. 2018 ആയപ്പോഴേക്കും ഇത് ഒരു ദിവസം മാതമായി. (ബാക്ക് മിൻസ്റ്റർ ഫുള്ളേർസിൻ്റെ നോളജ് ഡബ്ലിങ്ങ് കർവ് അടിസ്ഥാനമാക്കിയത്). ഏതാണ്ട് ഇതേ വേഗത്തിൽ തന്നെയാണ് കമ്പ്യൂട്ടിങ്ങ് ശേഷിയുടെ വളർച്ചയും നടക്കുന്നത്. അറിവിൻ്റെ ലഭ്യതയും ഇന്ന് വൻതോതിൽ വർദ്ധിച്ചിരിക്കുന്നു. ഏത് വിഷയത്തെക്കുറിച്ചുമുള്ള ഏത് വിജ്ഞാനവും ഏവരുടെയും വിരൽത്തുമ്പുകളിൽ ഇന്ന് ലഭ്യമാണ്. അറിവ് ഇതയും ജനകീയമായി തീർന്ന ഒരു കാലഘട്ടം ഇതിനുമുമ്പ് ഉണ്ടായിട്ടില്ല. ഇതിനെല്ലാം പുറമെ തൊഴിൽവിപണിയുടെ സങ്കീർണ്ണത വർദ്ധിപ്പിക്കുന്ന മറ്റ് ചില സുപധാനഘടകങ്ങളുംകൂടിയുണ്ട്. ഉദാഹരണത്തിന്, നിർമ്മിതബുദ്ധിയുടെ കടന്ന് വരവ്, ആഗോളവൽക്കരണത്തിൻ്റെ തിരിച്ച്പോക്ക്, ട്രംപിൻ്റെ തീരുവയുദ്ധം തുടങ്ങിയ പലതും.
ഡിഗ്രിയുടെ പ്രതാപകാലം അവസാനിക്കുന്നുവോ?
നല്ല മാർക്കോട്കൂടിയുള്ള ബിരുദം ഈ അടുത്തകാലം വരെ ഒരു നല്ല ജോലി ലഭിക്കുവാനും, അത് നിലനിർത്തികൊണ്ട് പോകാനും പര്യാപ്തമായിരുന്നു. എന്നാൽ ആധുനിക തൊഴിൽ വിപണിയിൽ ഡിഗ്രിയുടെ പ്രതാപം അനുനിമിഷം കുറഞ്ഞുകൊണ്ടിരിക്കുകയാണ്. കാരണം, ലോകം അതിവേഗം മാറുന്നു. ലോകത്തെക്കുറിച്ചുള്ള നമ്മുടെ അറിവും അതിവേഗം വളർന്നുകൊണ്ടിരിക്കുന്നു. എന്നാൽ നമ്മുടെ പാഠ്യപദ്ധതികൾ ഇതിനൊപ്പം മാറുന്നില്ല. അഥവാ മാറുന്നുണ്ടെങ്കിൽതന്നെ ഒച്ചിൻ്റെ വേഗതയിൽ നടക്കുന്നചില മിനുക്ക്പണികൾ മാതം. ഇന്ന് കലാലയങ്ങളിൽ നിന്നും വിദ്യാർത്ഥികൾ കരസ്ഥമാക്കുന്ന വിജ്ഞാനവും, തൊഴിൽ വിപണിക്കാവശ്യമുള്ള കഴിവുകളും തമ്മിൽ യാതൊരു പൊരുത്തവുമില്ല എന്നുള്ളതാണ് സത്യം. ഈ വിടവ് പരിഹരിക്കുവാൻ പറ്റിയാൽ ഉദ്യോഗാർത്ഥികളുടെ തൊഴിൽക്ഷമത (employability) പതിന്മടങ്ങ് വർദ്ധിക്കുമെന്നത് വ്യക്തം. ഇവിടെയാണ് ഫിനിഷിങ്ങ് സ്കൂളുകളുടെ പസക്തി. ഈ രംഗത്തെ വൻ വളർച്ചാസാദ്ധ്യതകളിലേക്ക് നമ്മുടെ വിദ്യാഭ്യാസസംരഭകരുടെ ശ്രദ്ധപതിയാൻ തുടങ്ങിയിരിക്കുന്നു എന്നത് ഒരു ശുഭലക്ഷണമായി കരുതാം. ഏത് മേഖലയിലായാലും, വിജ്ഞാനത്തോടൊപ്പമൊ, അതിൽ കൂടുതലൊ ആവശ്യമുള്ള മറ്റ് പല കഴിവുകൾകൂടിയുണ്ട്. ഉദാഹരണത്തിന് ആശയവിനിമയശേഷി, ടീംവർക്ക്, പ്രശ്നപരിഹാരശേഷി, നേതൃത്വപാടവം തുടങ്ങിയവ ഇത്തരം കഴിവുകളുടെ വികസമാണ് ഫിനിഷിങ്ങ് സ്കൂളുകൾ ലക്ഷ്യമാക്കേണ്ടത്. പഴമതേടിയുള്ള തിരിച്ച്പോക്കിനെക്കാൾ പുതുചിന്തകളെ പിന്തുടരാനാണ് വിദ്യാർത്ഥികളെ തയ്യാറാക്കേണ്ടത്. പ്രായോഗികതക്ക് കൂടുതൽ പ്രാധാന്യം കൽപ്പിക്കുന്ന സിലബസ്സുകളായിരിക്കണം ഫിനിഷിങ്ങ് സ്കൂളുകളുടേത്.
എന്ത് പഠിച്ചാലും, എവിടെ പഠിച്ചാലും തുടർച്ചയായി സ്വയം നവീകരിക്കുവാൻ സന്നദ്ധരാകുന്നവർക്കേ, മുന്നോട്ട് പോകാൻ കഴിയൂ എന്ന സത്യം ഉദ്യോഗാർത്ഥികളും ഉൾക്കൊള്ളേണ്ടിയിരിക്കുന്നു. നിരന്തരം മാറികൊണ്ടിരിക്കുന്ന ലോകത്ത് നിരന്തരം മാറാൻ തയ്യാറുള്ളവർക്കേ നിലനിൽപ്പുള്ളൂ. എന്ത് തന്നെയായാലും, ഭാവി ഉയർത്തുന്ന വെല്ലുവിളികൾ ധൈര്യപൂർവ്വം നേരിടാനുള്ള കരുത്ത് വിദ്യാർത്ഥികൾക്ക് നൽകുക എന്നത്കൂടിയായിരിക്കണം വിദ്യാഭ്യാസത്തിൻ്റെ ലക്ഷ്യം തൊഴിൽവിപണയിലെ പുതിയ സംഭവവികാസങ്ങൾ ഈ യാഥാർത്ഥ്യത്തിലേക്കാണ് വിരൽ ചൂണ്ടുന്നത് എന്നുവേണം കരുതാൻ.
—– സുധാകരൻ. എം
മലയാളദളം » Malayaladalam 
