ഭാവസ്പന്ദങ്ങള്‍ മനസ്സിലുണര്‍ത്തുന്ന വര്‍ണ്ണരാജികള്‍ താളുകളില്‍ പകര്‍ത്തുക എന്നത് ഒരു ചിത്രകാരന് ആനന്ദകരമായ ഒരനുഭവമാണ്. ഭാവവും രൂപയും ലയിച്ചുചേര്‍ന്ന് നവമാനമൊരുക്കുകയാണ് എ.പി നളിനന്റെ ഈ അമൂര്‍ത്ത രചന. സ്നേഹം, സാന്ത്വനം, സൌന്ദര്യം, സത്യം തുടങ്ങിയ അതിജീവനത്തിന്റെ അന്തര്‍ധാരകളെ ഈ ചിത്രം നമ്മെ ഓര്‍മ്മപ്പെടുത്തുന്നു. Varnaraji – A.P. Nalinan മയില്‍പ്പീലിക്കണ്ണുപോലെ,…
മൂന്നര പതിറ്റാണ്ടായി മലയാള സാഹിത്യ-മാധ്യമരംഗത്ത് പ്രവര്‍ത്തിച്ചുവരുന്ന ശ്രീ.എ.പി. നളിനന്റെ ഏറ്റവും പുതിയ പുസ്തകമായ ‘അനുയാത്രകള്‍, അഭിമുഖങ്ങള്‍’ സാഹിത്യ പത്രപ്രവര്‍ത്തനത്തിന്റെ സാധ്യതകള്‍ നമ്മെ ബോധ്യപ്പെടുത്തുന്നു. പത്രപ്രവര്‍ത്തനം ഇവിടെ സര്‍ഗ്ഗസപര്യയായി മാറുന്നു. ‘ഹ്യൂമന്‍ ഇന്‍ററസ്റ്റ് സ്റ്റോറി’കള്‍ക്കുമപ്പുറം വിഷയത്തിന്റെ അനുഭൂതിതലവും ആത്മഭാവവും വായനക്കാര്‍ക്ക് അനുഭവവേദ്യമാക്കുന്ന രചനകളാണ് ഈ പുസ്തകത്തിലുള്ളത്. ‘അനുയാത്രകള്‍’ എന്ന ആദ്യഭാഗത്തില്‍…
ഇപ്പോള്‍ ഈ നിമിഷത്തില്‍, മാത്രം മുഴുകി ആഹ്ളാദകരമായി, അന്യനെയും തന്നെയും ദര്‍ശിച്ചു കഴിയുന്നവര്‍ നമുക്ക് ചുറ്റും വിരളം തന്നെ. മനസ്സിലാണ് ഭൂതകാലത്തിലാണ്, നാമെല്ലാം ജീവിച്ചു പോരുന്നത്. കഴിഞ്ഞതിന്റെ ആവര്‍ത്തനമായാണ് വരാന്‍ പോകുന്നതും അനുഭവപ്പെടുക. അല്ലാതെയാക്കാന്‍, ഏറെ പ്രയാസമേറുന്ന ഘടനാവിശേഷമാണ് മനുഷ്യമനസ്സിന്റെത്. കുറെയേറെ നിര്‍ഭാഗ്യകരം തന്നെയാണ് പുതുതായി ജീവിയ്ക്കാന്‍ കഴിയില്ല…