നമുക്കിടയില്‍ സാധാരണക്കാരില്‍ സാധാരണക്കാരനായി ഒരു സംസ്കൃതപണ്ഡിതന്‍ ജീവിച്ചിരുന്നു. അദ്ദേഹം ഗവേഷകനായിരുന്നു, സാഹിത്യനിരൂപകനായിരുന്നു, പ്രഗത്ഭനായ വാഗ്മിയായിരുന്നു. കുടയും കറുത്ത ബാഗും മാറോടടുക്കിപ്പിടിച്ച് കോഴിക്കോട് മാനാഞ്ചിറ ബസ് സ്റ്റോപ്പില്‍ തിരുവണ്ണൂര്‍ക്കുള്ള ബസ് കാത്തുനില്‍ക്കുന്ന വെള്ളമുണ്ടും ഷര്‍ട്ടും ധരിച്ച, തലനരച്ച ഈ മെലിഞ്ഞ മനുഷ്യനെ കാണുമ്പോള്‍ പെന്‍ഷന്‍പറ്റിയ ഒരു ഹൈസ്കൂള്‍ വാദ്ധ്യാരെന്ന് മാത്രമേ…
റൈറ്റേര്‍സ് ബുക്സ്, വടകര പ്രസിദ്ധീകരിച്ച ‘ദുരിത പാശങ്ങള്‍’ കെ.യു.നാരായണന്‍കുട്ടിയുടെ പ്രഥമ നോവലാണ്. ചെറുതെന്ന് പറഞ്ഞുകൂടാ. 216 പുറങ്ങള്‍. 32 അദ്ധ്യായങ്ങള്‍. അളകാപുരിയില്‍ 06.06.2016-ന്ന് തിങ്കളാഴ്ച നടന്ന പ്രകാശനച്ചടങ്ങില്‍ പ്രശസ്ത എഴുത്തുകാരനും ചിന്തകനുമായ കെ.സി.നാരായണന്‍ നോവലിന്റെ ഒരു കോപ്പി കഥാകൃത്ത് ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവിന്ന് നല്‍കുകയായിരുന്നു. കവി, ചെറുകഥാകാരന്‍ എന്നീ നിലകളില്‍…