പ്രമുഖ പത്രപ്രവര്‍ത്തകനും സാഹിത്യകാരനുമായ ശ്രീ.എ.പി.നളിനന്‍ രചിച്ച ‘ധന്യസ്‌മൃതികള്‍’ എന്ന പുസ്‌തകത്തിന്റെ പ്രകാശനവും അതിനോടനുബന്ധിച്ച ചര്‍ച്ചാ സമ്മേളനവും ഒക്‌ടോബര്‍ 14 വെള്ളിയാഴ്‌ച വൈകുന്നേരം കോഴിക്കോട് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഹാളില്‍ നടന്നു. പ്രശസ്‌ത കവി ആലങ്കോട് ലീലാ കൃഷ്‌ണനാണ് പുസ്‌തക പ്രകാശനം നിര്‍വ്വഹിച്ചത്. പ്രസിദ്ധ നോവലിസ്റ്റ് ശ്രീമതി കെ.പി സുധീര…
നമുക്കിടയില്‍ സാധാരണക്കാരില്‍ സാധാരണക്കാരനായി ഒരു സംസ്കൃതപണ്ഡിതന്‍ ജീവിച്ചിരുന്നു. അദ്ദേഹം ഗവേഷകനായിരുന്നു, സാഹിത്യനിരൂപകനായിരുന്നു, പ്രഗത്ഭനായ വാഗ്മിയായിരുന്നു. കുടയും കറുത്ത ബാഗും മാറോടടുക്കിപ്പിടിച്ച് കോഴിക്കോട് മാനാഞ്ചിറ ബസ് സ്റ്റോപ്പില്‍ തിരുവണ്ണൂര്‍ക്കുള്ള ബസ് കാത്തുനില്‍ക്കുന്ന വെള്ളമുണ്ടും ഷര്‍ട്ടും ധരിച്ച, തലനരച്ച ഈ മെലിഞ്ഞ മനുഷ്യനെ കാണുമ്പോള്‍ പെന്‍ഷന്‍പറ്റിയ ഒരു ഹൈസ്കൂള്‍ വാദ്ധ്യാരെന്ന് മാത്രമേ…