കവി, സാഹിത്യചിന്തകന്‍, ഗവേഷകന്, ബഹുഭാഷാ പണ്ഡിതന്, പത്രാധിപര്‍ തുടങ്ങി വിവിധ നിലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച എന്‍.വി. കൃഷ്ണവാരിയരുടെ ജന്മശതാബ്ദി ആഘോഷങ്ങള്‍ക്ക് സാംസ്കാരിക കേരളം തുടക്കം കുറിച്ചിരിക്കുന്ന ഈ വേളയില്‍ അദ്ദേഹത്തിന്റെ ചില കാവ്യചിന്തകളിലേക്ക് അനുവാചകരെ ക്ഷണിക്കുകയാണ്: ‘സാഹിത്യത്തെപ്പറ്റി ഒരാള്‍ പുലര്‍ത്തുന്ന ധാരണ, ഫലത്തില്‍, സമൂഹത്തില്‍ മനുഷ്യനുള്ള അഥവാ ഉണ്ടാവേണ്ട,…
അവബോധത്തില്‍ ഭാവങ്ങള്‍ ആക്ഷരങ്ങളായി വിരിയുമ്പോള്‍ അതൊരു സുഖമാണ്. ആര്‍ദ്രമായ ഒരു നോവും അത് സമ്മാനിക്കുന്നില്ലേ..? എല്ലാം ഒരക്ഷരത്തെറ്റ് പോലെ വെട്ടിമാറ്റപ്പെടുന്നത് വരെ…. – കക്കാട് നാരായണന്‍
സമകാലിക സ്പന്ദങ്ങളെ വായനക്കാര്‍ക്ക് അനുഭവപ്പെടുത്തുകയെന്നതും വര്‍ത്തമാനകാലത്തെ സാമൂഹിക-രാഷ്ട്രീയ പ്രശ്നങ്ങളില്‍ സജീവമായി ഇടപെടുകയെന്നതും മാധ്യമ ധര്‍മ്മമാണ്. സാധാരണക്കാരന്റെ മുന്നിലുള്ള സമസ്യകളെ അപഗ്രഥിക്കുകയും ക്രിയാത്മകമായ നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവെക്കുകയും ചെയ്യുക എന്നതും സാംസ്കാരിക പ്രവര്‍ത്തനത്തിന്റെ ഭാഗമാണ്. മലയാളത്തിലെ ആനുകാലികങ്ങള്‍ അവരുടെ ഇത്തരം ഉത്തരവാദിത്വങ്ങള്‍ ഗൌരവബുദ്ധിയോടെ തന്നെ നിറവേറ്റാന്‍ ശ്രമിക്കുന്നുണ്ടെന്നുള്ളത് ശ്രദ്ധേയമാണ്. ആനുകാലികങ്ങളില്‍ വരുന്ന…