ഒരിക്കലും നിറം മങ്ങാതെ മനസ്സില്‍ നിറഞ്ഞുനില്ക്കുന്ന ഓരോര്‍മ്മയായി ഇനി എന്‍റെ ജീവിത സഖി- നേരിയ നൊമ്പരമുണര്‍ത്തി മുന്നില്‍ നിര്‍മ്മലയുടെ ചിരിതൂകുന്ന മുഖം… ഇപ്പോഴും വിട്ടുപിരിഞ്ഞു എന്ന തോന്നലില്ല; കൂടെതന്നെ ഉള്ളതുപോലെ… കാതില്‍ ഒരു മൃദുസ്വരം; തോളില്‍ ഒരു നനുത്ത സ്പര്‍ശം- “അതേയ്…” പേരു വിളിക്കാതെയുള്ള അഭിസംബോധനയ്ക്കായി ഇടയ്ക്ക് കാതോര്‍ത്തു…
ഡോ.എം.പി പരമേശ്വരന്‍റെ വൈരുദ്ധ്യാത്മക ഭൗതികവാദം പ്രസിദ്ധീകരിയ്ക്കുന്നത് ചൈന ഇന്ത്യയെ ആക്രമിച്ച 1962-ലാണ്. അന്ന് ഞാന്‍ ചെറിയ ക്ലാസ്സിലെ വിദ്യാര്‍ത്ഥിയായിരുന്നു. നാം നമ്മുടെതെന്നും അവര്‍ അവരുടേതെന്നും പറയുന്ന സ്ഥലത്തായിരുന്നു കമ്മ്യൂണിസ്റ്റുകാരന്‍ ഇ.എം.എസ്സിന്‍റെ ഭാഷയില്‍ യുദ്ധം. മാവോവീനെക്കുറിച്ച് ബഹുമാനം പറയാത്ത കമ്മ്യൂണിസ്റ്റുകാരില്ല. ചൈനീസ് യുദ്ധകാലത്ത് ദേശസ്നേഹമില്ലാത്ത കമ്യൂണിസത്തിന്‍റെ അന്താരാഷ്ട്ര സ്വഭാവം പല്ലിളിച്ചപ്പോള്‍,…