വരികളിലൂടെയും വരകളിലൂടെയും മനസ്സ് തുറക്കുകയാണ് പ്രസന്ന ആര്യന്‍. “അഴിച്ചു വെച്ചിടങ്ങളില്‍നിന്നും….” എന്ന ഈ എഴുത്തുകാരിയുടെ ഏറ്റവും പുതിയ പുസ്തകത്തില്‍ വാക്കുകള്‍ക്കൊപ്പം സ്വന്തം ചിത്രങ്ങളും സന്നിവേശിപ്പിച്ചുകൊണ്ട് അപൂര്‍വ്വമായ ഒരനുഭവസാധ്യത നമുക്കുമുന്നില്‍ തുറന്നിട്ടിരിക്കുന്നു. “ഒന്നു തുളുമ്പിയാല്‍ തൂവി നിറയാനുള്ള കവിതയില്‍ വരികള്‍ക്കിടയില്‍ ആര്‍ക്കുമിറങ്ങി നടക്കുവാന്‍ പാകത്തില്‍ ഇത്രയുമിടമെന്തിനാണ്?” എന്ന പുറംചട്ടയിലെ ചോദ്യം…
നൂറ്റാണ്ടുകള്‍ക്കുമുമ്പ് ജീവിച്ച ഒരു അപരിഷ്കൃത ജനസഞ്ചയത്തിന്റെ പ്രാര്‍ത്ഥനകളും പ്രകൃതി ശക്തികളുടെ മുമ്പില്‍ അന്തംവിട്ടതിന്റെ ഫലമായുണ്ടായ പ്രകീര്‍ത്തനങ്ങളും മാത്രമാണ് വേദസൂക്തങ്ങള്‍ എന്ന് വിശ്വസിക്കുന്ന കുറെ പല്ലവഗ്രാഹികളുണ്ട്. അതേ അവര്‍ കേവലം പല്ലവഗ്രാഹികളാണ്. പൂക്കളിലേയ്ക്കും ഫലങ്ങളിലേയ്ക്കും അവരുടെ കണ്ണെത്താറില്ല, കയ്യെത്താറില്ല. വേദങ്ങളില്‍ താല്‍ക്കാലികങ്ങളായ ആവശ്യങ്ങളെ മുന്‍നിര്‍ത്തി കുറെ പ്രാര്‍ത്ഥനകളുണ്ടാകാം; പ്രകൃതിശക്തികളുടെ പ്രകീര്‍ത്തനങ്ങളുണ്ടാകാം….