അരക്ഷിതവും അപൂര്‍ണ്ണവുമായ മനുഷ്യാവസ്ഥയില്‍ നിന്നുള്ള മോചനമാര്‍ഗ്ഗമെന്ന നിലയ്ക്കാണ് മതത്തിന്റെ ആവിര്‍ഭാവം. ജീവിതമെന്നത് ശാരീരികമായ ഒരു പ്രതിഭാസമോ ജൈവപരമായ പ്രക്രിയയോ മാത്രമല്ല. മൃത്യുവില്‍നിന്നും ജീവിതത്തിലെ അപകടകരമായ ഊരാക്കുടുക്കുകളില്‍ നിന്നുമുള്ള രക്ഷാസരണിയെന്ന നിലയ്ക്കാണ് മനുഷ്യന്‍ മതത്തെ കണ്ടത്. മാനവചരിത്രത്തിലെ സന്നിദ്ധഘട്ടങ്ങളില്‍ രക്ഷാമാര്‍ഗ്ഗങ്ങള്‍ തുറന്നിട്ടുകൊണ്ടാണ് മതങ്ങള്‍ ഉരുത്തിരിഞ്ഞുവന്നതെന്ന് ഭാരതത്തിന്റെ ദാര്‍ശനികനായ മുന്‍ രാഷ്ട്രപതി…
വരികളിലൂടെയും വരകളിലൂടെയും മനസ്സ് തുറക്കുകയാണ് പ്രസന്ന ആര്യന്‍. “അഴിച്ചു വെച്ചിടങ്ങളില്‍നിന്നും….” എന്ന ഈ എഴുത്തുകാരിയുടെ ഏറ്റവും പുതിയ പുസ്തകത്തില്‍ വാക്കുകള്‍ക്കൊപ്പം സ്വന്തം ചിത്രങ്ങളും സന്നിവേശിപ്പിച്ചുകൊണ്ട് അപൂര്‍വ്വമായ ഒരനുഭവസാധ്യത നമുക്കുമുന്നില്‍ തുറന്നിട്ടിരിക്കുന്നു. “ഒന്നു തുളുമ്പിയാല്‍ തൂവി നിറയാനുള്ള കവിതയില്‍ വരികള്‍ക്കിടയില്‍ ആര്‍ക്കുമിറങ്ങി നടക്കുവാന്‍ പാകത്തില്‍ ഇത്രയുമിടമെന്തിനാണ്?” എന്ന പുറംചട്ടയിലെ ചോദ്യം…