ഇപ്പോള്‍ ഈ നിമിഷത്തില്‍, മാത്രം മുഴുകി ആഹ്ളാദകരമായി, അന്യനെയും തന്നെയും ദര്‍ശിച്ചു കഴിയുന്നവര്‍ നമുക്ക് ചുറ്റും വിരളം തന്നെ. മനസ്സിലാണ് ഭൂതകാലത്തിലാണ്, നാമെല്ലാം ജീവിച്ചു പോരുന്നത്. കഴിഞ്ഞതിന്റെ ആവര്‍ത്തനമായാണ് വരാന്‍ പോകുന്നതും അനുഭവപ്പെടുക. അല്ലാതെയാക്കാന്‍, ഏറെ പ്രയാസമേറുന്ന ഘടനാവിശേഷമാണ് മനുഷ്യമനസ്സിന്റെത്. കുറെയേറെ നിര്‍ഭാഗ്യകരം തന്നെയാണ് പുതുതായി ജീവിയ്ക്കാന്‍ കഴിയില്ല…
മലമുടിയിൽ ഒരു ജലരേഖയായ് ഉദിച്ച്, സമതലങ്ങളിൽ തിടം വെച്ച് വളർന്ന്, നാടും നഗരവും താണ്ടി കടലലകളിൽ അലിയുന്ന പുഴ – ഓർമ്മയുടെ ചുഴികളിൽ കറങ്ങിത്തിരിയുമ്പോൾ കടവിൽ ഒരു കേവുവള്ളം; കരയിൽ നാമം ജപിക്കുന്ന ജടപിടിച്ച ആൽമരം… ഇരുകരകളേയും തഴുകി ഒഴുകിയ പുഴ ഇന്ന്,മെലിഞ്ഞുണങ്ങി ഇഴയുന്നു; തെളിമണലിൽ തലചായ്ച്ച് കേഴുന്നു…
ഇരുപത്തഞ്ചുവര്‍ഷങ്ങള്‍ക്കുമുമ്പ്, ഒരു ധനുമാസത്തിലാണ് അച്ഛന്‍ യാത്രയായത്… ഈ മിഥുനത്തില്‍ അമ്മയും മടങ്ങി- അറുപതു തികഞ്ഞിട്ടും, ഒരു കൊച്ചുകുട്ടിയുടെ അനാഥത്വത്തിന്റെ വിങ്ങല്‍ ഈ നിമിഷങ്ങളില്‍ ഞാന്‍ അനുഭവിക്കുന്നു; ഉള്ളില്‍ ദുഃഖം ഊറിക്കൂടുന്നു…. “വാസാംസി ജീര്‍ണ്ണാനി…..” എന്ന് തുടങ്ങുന്ന ഭഗവദ്ഗീതാശ്ളോകം – “മനുഷ്യന്‍ ജീര്‍ണ്ണവസ്ത്രത്തെ ഉപേക്ഷിച്ച് പുതിയവസ്ത്രം സ്വീകരിക്കുന്നതുപോലെ, ജീര്‍ണ്ണിച്ച വാസഗൃഹം…