കഴിഞ്ഞ 32 വര്‍ഷമായി അക്ഷരം കൊണ്ട് അരി വാങ്ങി ജീവിക്കുന്നു. ആദ്യത്തെ20 വര്‍ഷം അക്ഷരം കൂട്ടിയെഴുതിക്കൊണ്ട് . പിന്നെ 12 വര്‍ഷമായി മറ്റുള്ളവര്കൂട്ടിയെഴുതിയത് വേര്‍പെടുത്തിക്കൊണ്ട് . റിപ്പോര്‍ട്ടറായും ന്യൂസ് എഡിറ്ററായും കോ-ഓര്‍ഡിനേറ്റിംഗ് എഡിറ്ററായും അച്ചടിയുടെ വലിയ ലോകത്തേക്ക് ഉപനയനം നടത്തിയആചാര്യനാണ് പ്രൊഫ. എ.പി.പി. നമ്പൂതിരി. അദ്ദേഹത്തിന്റെ ‘അഭിവീക്ഷണ’ത്തില്‍നിന്ന് ‘അക്കഡമിക്…
രസകരമായ യാത്രാനുഭവങ്ങളും ആര്‍ദ്രമായ ആത്മാനുഭവങ്ങളും ഹൃദ്യമായ സ്മൃതിചിത്രങ്ങളും ശ്രീ.മോഴികുന്നം ദാമോദരന്‍ നമ്പൂതിരിയുടെ “വഴിയോരക്കാഴ്ചകള്‍” എന്ന ലഘു ഉപന്യാസങ്ങളുടെ സമാഹാരത്തെ ധന്യമാക്കുന്നു. ആര്‍ട്ടിസ്റ്റ് നമ്പൂതിരിയുടെ മൌലികതയാര്‍ന്ന മുഖചിത്രം ഈ പുസ്തകത്തിന്റെ മാറ്റുകൂട്ടുന്നു. അകവും പുറവും ഒരുപോലെ ആകര്‍ഷകമായ ‘വഴിയോരക്കാഴ്ചകള്‍’ വായനക്കാരനെ ആഹ്ളാദിപ്പിക്കുമെന്നതില്‍ സംശയമില്ല. ലളിതസുന്ദരമായ ശൈലിയും മിഴിവാര്‍ന്ന നഖചിത്രങ്ങളും അനുവാചകന്റെ…
പ്രമുഖ പത്രപ്രവര്‍ത്തകനും സാഹിത്യകാരനുമായ ശ്രീ.എ.പി.നളിനന്‍ രചിച്ച ‘ധന്യസ്‌മൃതികള്‍’ എന്ന പുസ്‌തകത്തിന്റെ പ്രകാശനവും അതിനോടനുബന്ധിച്ച ചര്‍ച്ചാ സമ്മേളനവും ഒക്‌ടോബര്‍ 14 വെള്ളിയാഴ്‌ച വൈകുന്നേരം കോഴിക്കോട് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഹാളില്‍ നടന്നു. പ്രശസ്‌ത കവി ആലങ്കോട് ലീലാ കൃഷ്‌ണനാണ് പുസ്‌തക പ്രകാശനം നിര്‍വ്വഹിച്ചത്. പ്രസിദ്ധ നോവലിസ്റ്റ് ശ്രീമതി കെ.പി സുധീര…