തൃശൂരില്‍ സാഹിത്യ അക്കാദമി ഹാളില്‍ കുങ്കുമം നോവല്‍ അവാര്‍ഡുദാനസമ്മേളനം തുടങ്ങുവാന്‍ കുറച്ച് സമയം മാത്രം ബാക്കിനില്‍ക്കേ, സംഘാടകരില്‍ ആരോ ഓര്‍ത്തു: “മഹാകവി വൈലോപ്പിള്ളിയെ കണ്ടില്ലല്ലോ!” മുന്‍ മുഖ്യമന്ത്രി സി.അച്യുതമേനോന്‍, സ്കൂള്‍ ഓഫ് ഡ്രാമ ഡയറക്ടര്‍ പ്രൊഫ.ജി.ശങ്കരപ്പിള്ള, തൃശൂര്‍ ആകാശവാണി ഡയറക്ടര്‍ വി.എന്‍.ഉണ്ണി, എക്സ്പ്രസ് പത്രാധിപര്‍ കെ.ബാലകൃഷ്ണന്‍ എന്നിവര്‍ക്കൊപ്പം പത്താമത്…
ആദിബോധത്തിന്റെ മുഖപടമാകുന്നു, മനസ്സ്. മനസ്സ് മാതാവാണെന്ന് നാം അറിയുന്നു. അമ്മ ജയിച്ചാല്‍ ആനന്ദം, അമ്മയെ ജയിച്ചാല്‍ പുരുഷാര്‍ത്ഥം- ഇതൊരു ആചാര്യകല്‍പ്പനയാണ്. വംശചോദനകളും ജന്മാന്തര സ്മൃതികളും ഇടകലര്‍ന്ന മനോമണ്ഡലം എഴുത്തുകാരനെ എന്നും മോഹിപ്പിച്ചിട്ടുണ്ട്. മനസ്സിന്റെ മാനങ്ങള്‍ ഇതള്‍ വിടര്‍ത്തി കാട്ടുവാന്‍ കൃതഹസ്തരായ കലാകാരന്മാര്‍ മുതിര്‍ന്നിട്ടുണ്ട്. കോവിലന്റെ ‘തട്ടകം’ എന്ന സൃഷ്ടിയും…
‘നാടകം പ്രേക്ഷകരെ തീര്‍ച്ചയായും ആനന്ദിപ്പിക്കണം. ഭരതമുനിയുടെ വാക്കുകളുപയോഗിച്ച് പറഞ്ഞാല്‍ അത് ക്രീഡനീയകം (വിനോദവസ്തു) ആണ്. പക്ഷെ വിനോദം ജനിപ്പിക്കുന്നതുകൊണ്ടുമാത്രം അതിന്റെ കര്‍ത്തവ്യം അവസാനിക്കുന്നില്ല. എന്നല്ല, ഭരതന്‍ നാട്യത്തെ അഞ്ചാമത്തെ വേദമായിത്തന്നെ പ്രഖ്യാപിക്കുന്നുണ്ട്. വേദങ്ങള്‍ക്കുള്ള വിശുദ്ധി, ശാസാനാധികാരം, പ്രബോധനമൂല്യം എന്നിവ നാട്യപ്രധാനമായ നാടകത്തിനുമുണ്ട് എന്നാണ് ഇതുകൊണ്ട് അര്‍ത്ഥമാക്കുന്നത്. വേദാധികാരം ചിലരില്‍മാത്രം…